spot_imgspot_imgspot_img

ക്ഷീരോൽപാദന മേഖലയിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി ജെ. ചിഞ്ചു റാണി

Date:

തൃശ്ശൂർ: ക്ഷീരോൽപാദന രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തത കൈവരികയാണെന്നും അടുത്തവർഷത്തോടുകൂടി നൂറു ശതമാനം ആക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കുന്നംകുളത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പാൽ ഉത്പാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്. ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി പലിശ രഹിത വായ്പ സംവിധാനങ്ങൾ ഒരുക്കി.
മൃഗങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് സൗകര്യം എല്ലാ ബ്ലോക്കുകളിലും നൽകും. ആദ്യഘട്ടമായി 29 ബ്ലോക്കുകളിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ ജനങ്ങൾ പങ്കെടുക്കുന്ന സദസാണ് നവകേരള സദസ്സ്. കേരളം നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കുക എന്ന വലിയ ഉത്തരവാദിതത്തോടെയാണ് മന്ത്രിസഭ നവകേരള സദസ്സിൽ പങ്കെടുക്കുന്നത്.
എല്ലാം മേഖലയിലും സമഗ്രമായ മാറ്റം കൈവരിക്കാൻ ഗവണ്മെന്റിന് സാധിച്ചു. എല്ലാ മാറ്റങ്ങളും ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനും സാധിച്ചു. ദാരിദ്രരേഖ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ദരിദ്രർ ഉള്ള സംസ്ഥാനമാണ് കേരളം. അവരുടെ ഉന്നമനത്തിനായി വ്യത്യസ്തമാർന്ന പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അതി ദരിദ്രരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരെ ഉയർത്തി കൊണ്ടുവരാൻ സമസ്ത മേഖലകളിലും ഒരുപാട് പ്രവർത്തനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുവാൻ ഉതകുന്ന തരത്തിലാണ് കേരളത്തിന്റെ ഇന്നത്തെ പ്രവൃത്തികൾ.
കോവിഡ് മഹാമാരിയിൽ സർക്കാരും ആരോഗ്യ വിഭാഗവും എല്ലാവരും കൂടി ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ മരണ സംഖ്യ കുറയ്ക്കാനും മഹാമാരിയെ നിയന്ത്രിക്കാനും സാധിച്ചു. ആ കാലഘട്ടത്തിൽതന്നെ വിദ്യാഭ്യാസ മേഖലയിലും വലിയ നേട്ടമാണ് ഉണ്ടായത്. ഇന്ത്യയിൽ തന്നെ മാതൃകയാക്കാവുന്ന ഓൺലൈൻ വിദ്യാഭ്യാസം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp