തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കടുത്ത നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥിരം വിസിമാരില്ലാത്ത സര്‍വകലാശാലകളിലെ വിസി നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗവർണർ.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക.
നിലവിൽ കേരളത്തിൽ 9 സർവ്വകലാശാലകളിൽ താൽക്കാലിക വിസിമാരാണുള്ളത്. ഈ സർവ്വകലാശാലകൾക്കാണ് കത്ത് നൽകുക. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം.