spot_imgspot_imgspot_img

സിറ്റി സർക്കുലർ സർവീസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

Date:

തിരുവനന്തപുരം: വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ്. സിറ്റി സർക്കുലർ സർവീസ് പുതിയ നേട്ടം കൈവരിച്ചതായി കെ എസ് ആർ ടി സി. സിറ്റി സർക്കുലർ സർവീസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണെന്ന് കെ എസ് ആർ ടി സി അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ മുൻപ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി പ്രധാന ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളെ കണക്ട് ചെയ്ത് വിദേശ രാജ്യങ്ങളിലേതുപോലെ
ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സർക്കുലർ സർവീസ് നടത്തിവരുന്നത്. കെ എസ് ആർ ടി സിയുടെ സാമൂഹ്യമാധ്യമപേജിലൂടെയാണ് പുതിയ നേട്ടം കൈവരിച്ച സന്തോഷം കെ എസ് ആർ ടി സി പങ്കു വച്ചിരിക്കുന്നത്.

നിലവിൽ 105 ബസുകളാണ് തിരുവനന്തപുരം നഗരത്തിന്റെ അങ്ങോളം ഇങ്ങോളം സർവീസ് നടത്തുന്നത്. 38.68 EPKM ഉം, 7292 രൂപ EPB യുമായാണ് സിറ്റി സർക്കുലർ സർവീസ് 70000 യാത്രക്കാർ എന്ന നേട്ടത്തിലേക്ക് അതിവേഗം എത്തുന്നത്. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി വരുന്നുണ്ട്. കൂടുതൽ ബസ്സുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് നിലവിൽ കെ എസ് ആർ ടി സിയുടെ തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp