spot_imgspot_imgspot_img

കെജിഎംസിടിഎയുടെ പുതിയ സംസ്ഥാനഭാരവാഹികൾ ചുമതലയേറ്റു

Date:

തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ അംഗീകൃതസംഘടനയായ കെജിഎംസിടിഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ റോസ്നാരാ ബീഗത്തേയും, സംസ്ഥാന സെക്രട്ടറിയായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമാകോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗോപകുമാറിനേയും എതിരില്ലാതെ തിരഞ്ഞെടുത്തു.

ഡോ. റോസ്നാരാ ബീഗം മുൻ വർഷം സംസ്ഥാന സെക്രട്ടറിയായും . കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറി ആയി ചുമതല വഹിച്ചിട്ടുണ്ട്. ഡോ. ഗോപകുമാർ കെ.ജി.എം.സി.ടി.ആ കോഴിക്കോട് യൂണിറ്റ് സെക്രട്ടറിയായിരുന്നു.

മറ്റു ഭാരവാഹികൾ, ഡോ സജിത്ത് വി, സംസ്ഥാന ട്രഷറർ ( വയനാട് മെഡിക്കൽ കോളേജ്), തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ ആർ സി ശ്രീകുമാർ ബുള്ളറ്റിൻ എഡിറ്ററായും കോഴിക്കോട് മെഡിക്കൽ കോളേജ് അനസ്തേഷ്യോളജി ലെക്ചറർ ഡോ അർജുൻ എയെ ഐ.ടി സെക്രട്ടറി ആയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ വെച്ച് ചേർന്ന സംസ്ഥാനസമിതിയോഗത്തിൽ വച്ചു 2024ലെ സംസ്ഥാനഭാരവാഹികൾ ചുമതലയേറ്റു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp