spot_imgspot_imgspot_img

ലഹരിക്കടത്തിനു തടയിട്ട് എക്സൈസ്; ക്രിസ്തുമസ്-പുതുവർഷ സ്പെഷ്യൽ ഡ്രൈവിൽ 10,144 കേസുകൾ

Date:

തിരുവനന്തപുരം:ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്തിന് തടയിട്ട് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടന്ന ഡ്രൈവിൽ 10,144 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.

ഇതിൽ 854 മയക്കുമരുന്ന് കേസുകളും 1482 അബ്കാരി കേസുകൾ 7808 പുകയില കേസുകളുമാണ്. മാത്രമല്ല വിവിധ കേസുകളുമായി ബന്ധപ്പെട്ട് 2049 അറസ്റ്റിലായി. 3.87 കോടി മൂല്യമുള്ള മയക്കുമരുന്നാണ് ഡ്രൈവിനിടെ പിടിച്ചെടുത്തത്. കൂടാതെ 55.67 ലക്ഷം രൂപയുടെ മദ്യവും പിടിച്ചെടുത്തു. 13,326 റെയ്ഡുകളാണ് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയത്.

1,33,978 വാഹന പരിശോധനകൾ നടത്തിയതിൽ 132 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 15.61 ലക്ഷം രൂപയാണ് പുകയില കേസുകളിൽ ചുമത്തിയ പിഴ. കൂടാതെ 575.39 ഗ്രാം എം ഡി എം എയും 168.49 കിലോ കഞ്ചാവും 29.48 ഗ്രാം മെത്താംഫിറ്റമിനും 186.77 ഗ്രാം ഹാഷിഷ് ഓയിലും, 23.44 ഗ്രാം ഹെറോയിൻ തുടങ്ങി നിരവധി മയക്കുമരുന്നുകളും പിടിച്ചെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp