തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഹൈടെക് . ക്ലാസ് റൂം പദ്ധതി പ്രകാരം 9.88 കോടി രൂപ ചെലവിൽ മണ്ഡലത്തിലെ 7 സർക്കാർ സ്കൂളുകളിലായി 92 ക്ലാസ് റൂമുകൾ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചു. 75 ഇഞ്ച് പ്രൊഫഷണൽ എൽഇഡി മോണിറ്റർ,ഒപിഎസ് കംപ്യൂട്ടർ,യൂപിഎസ്,എയർ കണ്ടീഷൺ ചെയ്‌ത ക്ലാസ്റൂം,മൈക്ക് വിത്ത് ഹെഡ്ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രെ ,ടീച്ചേഴ്‌സ് ടേബിളും & ചെയറും ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് റൂമുകളും മാത്രമല്ല മനോഹരമായ വാതിലുകൾ ജന്നലുകൾ,സീലിംഗ് വർക്ക്, ആർട്ട് പെയിന്റിംഗ് വർക്ക്, ഇലക്ട്രിഫിക്കേഷൻ വർക്ക് എന്നിവയും ക്ലാസ് റൂമിന്റെ ഭാഗമാണ് . അത്യാധുനിക കോർപ്പറേറ്റ് ഓഫീസ് മാതൃകയിലാണ് എസി റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത് . കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പിലാക്കിയത് .
കരിക്കകം ഗവ ഹൈസ്‌കൂൾ 9 ക്ലാസ് റൂമുകൾ 80.62 ലക്ഷം, ശ്രീകാര്യം ഗവ ഹൈസ്‌കൂൾ 24 ക്ലാസ് റൂമുകൾ 2.55 കോടി, മെഡിക്കൽ കോളേജ് സ്‌കൂൾ 10 ക്ലാസ് റൂമുകൾ 1.03 കോടി,
കഴക്കൂട്ടം ഗവ ഹയർ സെക്കൻ്ററി സ്‌കൂൾ 17 ക്ലാസ് റൂമുകൾ 1.49 കോടി ,കുളത്തൂർ ഗവ ഹയർ സെക്കൻ്ററി സ്‌കൂൾ 16 ക്ലാസ് റൂമുകൾ 1.79 കോടി, കട്ടേല അംബേദ്ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ 6 ക്ലാസ് റൂമുകൾ 99.69 ലക്ഷം,കാട്ടായിക്കോണം ഗവ യുപിഎസ് 10 ക്ലാസ് റൂമുകൾ 1.22 കോടി എന്നീ ക്രമത്തിലാണ് പദ്ധതി നിർവഹണം. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സ്കൂളുകളിൽ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നത്. പടിപടിയായി മറ്റ് സ്കൂളുകളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈടെക് – ക്ലാസ് റൂം പദ്ധതി കഴക്കൂട്ടം മണ്ഡലം തല ഉദ്ഘാടനം കഴക്കൂട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 12 വെള്ളിയാഴ്ച പകൽ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
Date: