spot_imgspot_imgspot_img

കഴക്കൂട്ടം മണ്ഡലത്തിൽ 92 ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഹൈടെക് . ക്ലാസ് റൂം പദ്ധതി പ്രകാരം 9.88 കോടി രൂപ ചെലവിൽ മണ്ഡലത്തിലെ 7 സർക്കാർ സ്കൂളുകളിലായി 92 ക്ലാസ് റൂമുകൾ അന്താരാഷ്ട്ര നിലവാരത്തിൽ  സജ്ജീകരിച്ചു. 75 ഇഞ്ച് പ്രൊഫഷണൽ എൽഇഡി മോണിറ്റർ,ഒപിഎസ് കംപ്യൂട്ടർ,യൂപിഎസ്,എയർ കണ്ടീഷൺ ചെയ്‌ത ക്ലാസ്റൂം,മൈക്ക് വിത്ത് ഹെഡ്ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രെ ,ടീച്ചേഴ്‌സ് ടേബിളും & ചെയറും ഉൾപ്പെടുന്നതാണ്  ഓരോ ക്ലാസ് റൂമുകളും മാത്രമല്ല  മനോഹരമായ വാതിലുകൾ ജന്നലുകൾ,സീലിംഗ് വർക്ക്, ആർട്ട് പെയിന്റിംഗ് വർക്ക്, ഇലക്ട്രിഫിക്കേഷൻ വർക്ക്  എന്നിവയും ക്ലാസ് റൂമിന്റെ ഭാഗമാണ് .  അത്യാധുനിക കോർപ്പറേറ്റ് ഓഫീസ് മാതൃകയിലാണ്  എസി റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത് . കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പിലാക്കിയത് .
കരിക്കകം ഗവ ഹൈസ്‌കൂൾ 9 ക്ലാസ് റൂമുകൾ 80.62 ലക്ഷം, ശ്രീകാര്യം ഗവ ഹൈസ്‌കൂൾ 24 ക്ലാസ് റൂമുകൾ 2.55 കോടി, മെഡിക്കൽ കോളേജ് സ്‌കൂൾ 10 ക്ലാസ് റൂമുകൾ 1.03 കോടി,
കഴക്കൂട്ടം ഗവ ഹയർ സെക്കൻ്ററി സ്‌കൂൾ 17 ക്ലാസ് റൂമുകൾ 1.49 കോടി ,കുളത്തൂർ ഗവ ഹയർ സെക്കൻ്ററി സ്‌കൂൾ 16 ക്ലാസ് റൂമുകൾ 1.79 കോടി, കട്ടേല അംബേദ്ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ 6 ക്ലാസ് റൂമുകൾ 99.69 ലക്ഷം,കാട്ടായിക്കോണം ഗവ യുപിഎസ് 10 ക്ലാസ് റൂമുകൾ 1.22 കോടി എന്നീ ക്രമത്തിലാണ് പദ്ധതി നിർവഹണം. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സ്കൂളുകളിൽ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നത്. പടിപടിയായി മറ്റ് സ്കൂളുകളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈടെക് – ക്ലാസ് റൂം പദ്ധതി കഴക്കൂട്ടം മണ്ഡലം തല ഉദ്ഘാടനം കഴക്കൂട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 12 വെള്ളിയാഴ്ച പകൽ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp