spot_imgspot_imgspot_img

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച്

Date:

നേമം: വെള്ളായണി ജംങ്ഷനിൽ ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററായി പ്രവർത്തിച്ചുവരുന്ന നേമം സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.കഴിഞ്ഞ രണ്ട് വർഷക്കാലമായി സ്ഥാപനത്തിൽ ലഭിക്കുന്ന സൗകര്യങ്ങളും പകർച്ച വ്യാധി പ്രവർത്തനങ്ങളും ജനോപകാരപ്രദമായ ഇടപെടലുകളും രോഗ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കിയ യോഗയും വിവിധ പദ്ധതികളും മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് എൻ.എ.ബി.എച്ച് ലഭിച്ചത്.

സ്ഥാപനത്തിന് പുറത്തേക്കും സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.നാഷണൽ ആയുഷ് മിഷനും കോർപ്പറേഷനും ചേർന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കിയത്. കേരളത്തിലാകെ ആയുഷ് ഹോമിയോ വിഭാഗങ്ങളിലായി 150 സ്ഥാപനങ്ങൾക്കാണ് ഒറ്റത്തവണയായി എൻ.എ.ബി.എച്ച് ലഭിച്ചത്.ആരോഗ്യമേഖലയിൽ ഇത് ആദ്യമായിട്ടാണ്. നേമം ആയുർവേദ ഡിസ്പെൻസറിക്കും അതിൻ്റെ ഭാഗമാകുവാൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ആണ് നേതൃത്വം നൽകിയത്.

2025 നവംബർ വരെ രണ്ട് വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത്. ഇത് നിലനിർത്തുന്നതിന് ആവശ്യമായ തുടർ പ്രവർത്തനങ്ങളുടെ പരിശോധനകൾ 2025 ൽ വീണ്ടും നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp