spot_imgspot_img

‘ഞാനുമുണ്ട് പരിചരണത്തിന് ‘; ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ 21 വരെ

Date:

spot_img

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് ആരോഗ്യ വകുപ്പ് ഒരു ചുവട് കൂടി മുന്നേറുന്നു. ഞാനുമുണ്ട് പരിചരണത്തിന് ‘ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്നും പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതനുസരിച്ചുള്ള വിവിധ പരിപാടികള്‍ നടന്നു വരുന്നു. നവകേരളം കമ്മപദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. പാലിയേറ്റീവ് കെയര്‍ പദ്ധതിയ്ക്ക് 1 കോടി അനുവദിച്ചിരുന്നു. ആര്‍ദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി. സാന്ത്വന പരിചരണത്തില്‍ സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരില്‍ ഒരു ക്യാമ്പയിനും ആരംഭിക്കുകയാണ്. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറുള്ള ആര്‍ക്കും സന്നദ്ധ സേന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

പരിശീലനത്തിന് ശേഷം വോളണ്ടിയര്‍മാര്‍ക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുന്നതാണ്. പാലിയേറ്റീവ് കെയര്‍ കര്‍മ്മ പദ്ധതിയില്‍ ലക്ഷ്യം വച്ചത് പ്രകാരം കേരളത്തില്‍ കിടപ്പിലായ എല്ലാ രോഗികളുടേയും വീടിന് സമീപത്ത് പാലിയേറ്റീവ് കെയര്‍ പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സാന്നിധ്യവും സേവനവും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഉള്‍പ്പെട്ട 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്.

ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 44 സെക്കന്ററി ലെവല്‍ യൂണിറ്റുകളും ഹോമിയോ വകുപ്പിന് കീഴില്‍ 18 സെക്കന്ററി യൂണിറ്റുകളുമുണ്ട്. എന്‍.ജി.ഒ/സി.ബി.ഒ മേഖലയില്‍ 500-ലധികം യൂണിറ്റുകള്‍ വീടുകളിലെത്തി മെഡിക്കല്‍ കെയറും, നഴ്സിംഗ് പരിചരണവും നല്‍കുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന നിരവധി ചാരിറ്റി, സോഷ്യല്‍ ഓര്‍ഗനൈസേഷനുകളുമുണ്ടെന്ന് മന്ത്രി veena ജോർജ് വ്യക്തമാക്കി.

സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ തയ്യാറുള്ള ആ​ർ​ക്കും സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ/​എ​ൻ.​ജി.​ഒ/​സി.​ബി.​ഒ മേ​ഖ​ല​യി​ലെ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ നൈ​പു​ണ്യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ലി​യേ​റ്റി​വ് കെയർ പ​രി​ശീ​ല​നം ന​ൽ​കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp