തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പരിഷ്ക്കരിച്ച യൂണിഫോം വിതരണം ചെയ്തു ചെയ്തു. കെഎസ്ആർടിസി ജീവനക്കാരുടെ പരിഷ്ക്കരിച്ച യൂണിഫോം വിതരണോദ്ഘാടനവും ആനവണ്ടി ഡോട്ട് കോം [ന്യൂസ് ലെറ്ററിന്റെ ]രണ്ടാം പതിപ്പ് പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു.
കണ്ടക്ടർ ഡ്രൈവർ മുതലായ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാർക്ക് ‘കാക്കിയും “, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നീല നിറവുമാണ് പുതിയ യൂണിഫോമിന് നിശ്ചയിച്ചിരിക്കുന്നത്. 145722 മീറ്റർ തുണിയാണ് യൂണിഫോം വിതരണത്തിന് ആവശ്യമുള്ളത്. കൂടാതെ കെഎസ്ആർടിസി എംബ്രോയിഡറി സ്റ്റിച്ചിങ്ങും ഉൾപ്പെടെയുള്ള 46600 “എണ്ണം പോക്കറ്റും ആവശ്യമുണ്ട്. 21532 ജീവനക്കാർക്കാണ് യൂണിഫോം ആവശ്യമായിട്ടുള്ളത്.
കണ്ടക്റ്റർ/ ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി ഹാഫ് സ്ലീവ് ഷർട്ടും അതേ നിറത്തിലുള്ള പാന്‍റ്സുമാണ് യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നത്. ഇൻസ്പെക്റ്റർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് വേഷം. എന്നാൽ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആണ്.
കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ആശയ സംവാദം ശക്തമാക്കി ക്രിയാത്മകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനവണ്ടി ഡോട്ട് കോം എന്ന ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കുന്നത്. കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന പുരോഗമന പരമായ വാർത്തകളും നേട്ടങ്ങളും ഉത്തരവുകളും നൂതന പദ്ധതികളും ഈ ന്യൂസ് ലെറ്ററിൽ പ്രസിദ്ധീകരിക്കും. കെഎസ്ആർടിസി ജീവനക്കാരുടെയും കുട്ടികളുടെയും സാഹിത്യ സൃഷ്ടികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.