spot_imgspot_imgspot_img

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

Date:

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജ് അടച്ചത്. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിപ്പരിക്കേൽപിച്ച കേസില്‍ 15 പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളേജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp