spot_imgspot_imgspot_img

വിവിധ തസ്തികകളിലേക്ക് അഭിമുഖം ശനിയാഴ്ച

Date:

തിരുവനന്തപുരം: ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം), സി സി ടി വി ട്രെയിനര്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് ), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ എ ഐ ,ഡിഗ്രി ഇന്‍ ഡേറ്റ മാനേജ്മെന്റ്/അനലിറ്റിക്സ് ), ഐ ഓ ടി ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ സി എസ് ഇ /ഇ സി ഇ /ഐ ടി), നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ (യോഗ്യത :ബിടെക് സി എസ് / ഐ ടി), ലോജിസ്റ്റിക് ട്രെയിനര്‍ (യോഗ്യത :ബിരുദം /ടെക്നിക്കല്‍), സ്മാര്‍ട്ട് ഫോണ്‍ ട്രെയിനര്‍ /ഇലക്ട്രിക്ക് വെഹിക്കിള്‍ ട്രെയിനര്‍ /ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു /ടെക്നിക്കല്‍), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്/ അക്കാഡമിക്ക് കൗണ്‍സിലര്‍ (യോഗ്യത :പ്ലസ് ടു /ഡിഗ്രി) എന്നീ തസ്തികകളിലാണ് അഭിമുഖം.

35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2992609.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp