spot_imgspot_img

സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

Date:

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരേയാണ് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീർത്തത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മനുഷ്യ ചങ്ങല തിരുവനന്തപുരം രാജ്ഭവന് മുന്നിൽവരെയാണ് നീണ്ടത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്ര നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരായാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്രത്തിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിശക്തമായ പ്രതിഷേധം ഈ നയങ്ങൾക്കെതിരെ ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. ഈ മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ അവസാന കണ്ണിയായി.

വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp