
കഴക്കൂട്ടം: സർക്കാരിനോടും ജനങ്ങളോടും നിയമസഭയോടും ഗവർണർ അനാഥരവാണ് കാട്ടിയത്. കേരള സർക്കാരിന്റേതാണ് നയ പ്രഖ്യാപനം. അത് വായിച്ചാലും ഇല്ലെങ്കിലും നയം നയമായിട്ട് തന്നെ പോകും അതുകൊണ്ട് ഈ നാടിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് എൽ.ഡി എഫ് കൺവീനർ ഇ.പി ജയരാജൻ.
ചാന്നാങ്കരയിൽ ഒരുവീടിന്റെ താക്കോൽദാന കർമ്മത്തിനെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. അദ്ദേഹം. ഗവർണർ പദവിയെന്നത് ഗവമെന്റ് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഒരു സ്ഥാനം മാത്രമാണ് അതുകൊണ്ട് പ്രത്യാകിച്ച് അധികാരമില്ല, ഭരണ ഘടനപരമായി പ്രത്യാകിച്ച് ഒന്നും നിർവഹിക്കാനില്ല, പക്ഷെ ഒരു അലങ്കാരമാണ് അങ്ങനെയുള്ള പദവിയാണ് ഗവർണർ പദവി.
നമ്മുടെ കേരളാ ഗവിയാണർണർ ഒരു ആവശ്യമില്ലാത്തതും ഉപയോഗമില്ലാത്തതുമായ ഒരു പദവിയാണ് ഗവർണർ പദവിയെന്ന് സ്ഥാപിച്ചിരിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.


