
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് വാഹന വിവാദത്തിൽ പ്രതികരണവുമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. റിപ്പബ്ലിക് ദിന പരേഡിനെത്തുമ്പോൾ വാഹനത്തിന്റെ വിവരങ്ങൾ മന്ത്രിക്ക് പരിശോധിക്കാനാകില്ല. ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളാണ് ഇതെന്നും വാഹനത്തിൽ കയറുന്നതിനു മുൻപ് മന്ത്രിയ്ക്ക് ഇത് പരിശോദിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നത്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും അത് ആരുടെ വാഹനമായാലും അതിൽ മന്ത്രിയുടെ ഉത്തരവാദിത്വം ആകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.


