കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ. കൊല്ലത്ത് ഗവര്‍ണർക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. ഗവർണർ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
സിആര്‍പിഎഫിന്റെ മേല്‍നോട്ടത്തിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഗവര്‍ണര്‍ക്ക് ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി. രാജ്ഭവനിനും സിആര്‍പിഎഫ് ആകും ഇനി കാവല്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്.