തിരുവനന്തപുരം: ഭരണഘടനയെ തകർത്തു കൊണ്ട് ഇൻഡ്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോഡി സർക്കാരിൻ്റെ ശ്രമമെന്ന് ഡോ:ശശി തരൂർ എം.പി.പ്രസ്താവിച്ചു. മഹാത്മജിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തിൽ കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സ്മൃതിസംഗമ പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനങ്ങളെയും ഒന്നായിക്കണ്ട ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യമല്ല നരേന്ദ്ര മോഡി പടുത്തുയർത്താൻ ശ്രമിക്കുന്നത്.അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യത്തിൻ്റെ ഭാവിയെ ഇരുട്ടിലാക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പാലോട് രവി,എം. വിൻസൻ്റ് എം.എൽ.എ, പി.കെ.വേണുഗോപാൽ,കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,
നദീറ സുരേഷ്,കോട്ടമുകൾ സുഭാഷ്,പള്ളിക്കൽ മോഹനൻ, വിഴിഞ്ഞം ഹനീഫ,ലീലാമ്മ ഐസക്ക്,അഹമ്മദ് കബീർ,നൂഹുമാൻ, ശാസ്തമംഗലം പരമേശ്വരൻ,ജ്യോതിഷ് കുമാർ,വർഗ്ഗീസ് ടി. ജെ,ശശാങ്കൻ നായർ, ഇ.എൽ.സനൽ രാജ്, എൻ.കെ.വിജയകുമാർ, ബിന്നി സാഹിതി, ജി.പി. ഗോപകുമാർ,ഓമന അമ്മ, ആർ. രഘു,ഷാജി കുര്യൻ,സി.സജീവ് കുമാർ, വി.സത്യരാജൻ,മെയ്ദീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.