ഡൽഹി: കേരള വനം വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനേക ഗാന്ധി. തണ്ണീർ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് പ്രതികരണവുമായി മേനക ഗാന്ധി രംഗത്തെത്തിയത്. രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കേരള വനംവകുപ്പ് കൊല്ലുന്നുവെന്നും അവർ പറയുന്നു.
കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം നൽകുന്നില്ലെന്നും മേനക ഗാന്ധി ആരോപിച്ചു.വകുപ്പിനെ കൂടാതെ ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെയും എച്ച്.ഒ.ഡിയ്ക്കെതിരെയും മനേക ഗാന്ധി വിമർശനം ഉന്നയിച്ചു. നേരത്തെ കരടിയെയും പുലിയെയും സമാനമായി കൊന്നുവെന്നും അവർ വ്യക്തമാക്കി. അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം.