തിരുവനന്തപുരം: കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കെപിആർഎ യുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏഴാമത് സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും ചാന്നാങ്കര മൗലാന ആസാദ് സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നേത്ര പരിശോധന ക്യാമ്പും ലഹരി എന്ന മഹാവിപത്തിനെതിരെ ലഹരി വിമുക്ത ജാഗ്രത സമിതിയുടെ ജാഗ്രത സദസ്സിന്റെയും ഉദ്ഘാടനം തിരുവനന്തപുരം റൂറൽ എ എസ് പി ആർ.പ്രതാപൻ നായർ നിർവഹിച്ചു.
കലാനികേതൻ സാംസ്കാരിക സമിതിയുടെയും, KPRA യുടെയും, ജാഗ്രതാ സമിതിയുടെയും ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി അബ്ദുൽ നാസർ സ്വാഗതം ആശംസിച്ചു പഞ്ചായത്ത് മെമ്പർ റീത്താ ഡിക്സൺ, ശ്രീചന്ദ്, അരവിന്ദ് ഹോസ്പിറ്റലിലെ ഡോ.ആബ, ഡോ. റിങ്കൽ, ഡോ. വൈഭവി, ക്യാമ്പ് ഓർഗനൈസർ ഹേമ ചന്ദ്രൻ, സുലൈമാൻ, ഇമാമുദ്ധീൻ, ഷാജിമൈവള്ളി , ഷജീർ ജന്മിമുക്ക്, നിസാം, അസീം, സഞ്ജു, തൻസീർ, നൈസാം തുടങ്ങിയവർ ആശംസകൾ പറഞ്ഞു.
മൗലാനാ ആസാദ് സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി അൻവർഷാ നന്ദി രേഖപെടുത്തി.രാവിലെ 7 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു . 420 ലതികമാളുകൾ നേത്രചികിത്സയ്ക്ക് പങ്കെടുത്തു. തിമിരമുള്ള 62പേരെ തിമിര ശസ്ത്രക്രിയയ്ക്ക് തിരുനെൽവേലിയിലെ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി.