spot_imgspot_imgspot_img

ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം

Date:

ഡല്‍ഹി: ‘ഡല്‍ഹി ചലോ’ കർഷക മാർച്ചിൽ സംഘർഷം. ഇരുനൂറിലേറെ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കർഷക സമരം പുരോഗമിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായിട്ടാണ് ഇത്തവണ സമരവുമായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള കർഷകർ എത്തിയത്.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് അതിർത്തികളെല്ലാം പോലീസ് അടച്ചു. എന്നാൽ ബാരിക്കേഡുകള്‍ ഭേദിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതെ സമയം ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp