തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഓരോ പ്രദേശത്തും നിയമപ്രകാരം അനുവദിനീയമായ ശബ്ദപരിധിയില്‍ നിന്നും 10 ഡെസിബലില്‍ കൂടാനും പാടില്ല. വ്യാവസായിക മേഖലയില്‍ പകല്‍ പരമാവധി 75 ഡെസിബല്‍, രാത്രിയില്‍ 70 ഡെസിബല്‍, വാണിജ്യ മേഖലകളില്‍ പകല്‍ 65 ഡെസിബല്‍, രാത്രിയില്‍ 55 ഡെസിബല്‍, താമസ മേഖലകളില്‍ പകല്‍ 55 ഡെസിബല്‍, രാത്രിയില്‍ 45 ഡെസിബല്‍, നിശബ്ദ മേഖലയില്‍ പകല്‍ 50 ഡെസിബല്‍, രാത്രി 40 ഡെസിബല്‍ എന്നിങ്ങനെയാണ് നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധി.
ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് അധികാരിക്ക് പരാതി നല്‍കാവുന്നതാണെന്നും ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ അറിയിച്ചു.