spot_imgspot_img

ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണവും അര്‍ദ്ധവാര്‍ഷിക കുംഭമേളയും 22 ന്

Date:

പോത്തന്‍കോട്: ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകൾ ഉണർത്തി ശാന്തിഗിരി ആശ്രമത്തിൽ വ്യാഴാഴ്ച (ഫെബ്രുവരി 22) പൂജിതപീഠം സമർപ്പണാഘോഷം നടക്കും. ഇതോടെ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും വ്യാഴാഴ്ച സമാപനമാകും. ശിഷ്യനെ തന്നോളം മഹത്വപ്പെടുത്തുന്ന ഗുരുസ്നേഹത്തിന്റെ അടയാളമാണ് ശാന്തിഗിരി പരമ്പര ഈ സുദിനം ആഘോഷിക്കുന്നത്.

ഇന്നലെ രാവിലെ 9ന് താമരപ്പർണ്ണശാലയിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് പൂര്‍ണ്ണകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി. ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി നാളെ ( ഫെബ്രുവരി 21 ബുധനാഴ്ച) സഹകരണമന്ദിരത്തില്‍ വെച്ച് വെകിട്ട് 4.30 ന് നടക്കുന്ന വിളംബരം സമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം .പി വിശിഷ്ടാതിഥിയാകും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ, സ്വാമി നിര്‍മ്മോഹാത്മ, സ്വാമി അഭയാനന്ദ, സ്വാമി നവനന്മ, സ്വാമി ഗുരുനന്ദ്, ഡി.കെ.മുരളി എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, സംസ്ഥാന സഹകരണ യൂണിയന്‍ കോലിയക്കോട് എന്‍ . കൃഷ്ണന്‍നായര്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്തംഗം കെ.വേണുഗോപാലന്‍ നായര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എ.ഷാനിഫ ബീഗം, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ.സലീം, ബ്ലോക്ക് പഞ്ചായത്തംഗം സജീവ്.കെ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍.എം , സിന്ധു.എല, ഷോഫി.കെ, കെ. കിരണ്‍ദാസ്, സാംസ്കാരിക വിഭാഗം പ്രതിനിധികളായ ജയകുമാര്‍.എസ്.പി, രാജ് കുമാര്‍.എസ്., അജിത.കെ.നായര്‍, ഗുരുപ്രിയന്‍.ജി, ശാന്തിപ്രിയ. ആര്‍ എന്നിവര്‍ സമ്മേളത്തില്‍ പങ്കെടുക്കും.

22 ന് വ്യാഴാഴ്ച രാവിലെ 5 ന് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി. 6 ന് ആരാധന. തുടർന്ന് ധ്വജം ഉയർത്തൽ. 7 മുതൽ പുഷ്പസമർപ്പണം. രാവിലെ 10.30 ന് പൊതുസമ്മേളനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. അടൂര്‍ പ്രകാശ് എം .പി. അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ ഭാഷാവകുപ്പ് മന്ത്രി ദീപക് വസന്ത് കേസര്‍ക്കര്‍ മുഖ്യാതിഥിയാകും.

അഡ്വ.എ.എ.റഹീം, എം.എല്‍.എ മാരായ കടകംപളളി സുരേന്ദ്രന്‍, എം. വിന്‍സെന്റ്, വി.ജോയി , മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ഫാ. ജോണ്‍ തോമസ്, സിസ്റ്റര്‍ ഷൈനി, ജനനി കൃപ, കെ. മധുപാല്‍, കുതിരകുളം ജയന്‍, സി.ശിവന്‍കുട്ടി, ജെ. ആര്‍. പത്മകുമാര്‍, കരമന ജയന്‍, നൌഷാദ് യൂനുസ്, എം.ബാലമുരളി, എ.എം.റാഫി, അഭിന്‍ ദാസ്, ഡോ.കെ.കെ. മനോജന്‍, സബീര്‍ തിരുമല, കോലിയക്കോട് മഹീന്ദ്രന്‍, വര്‍ണ്ണ ലതീഷ്, മണികണ്ഠന്‍ നായര്‍.റ്റി, സുബാഷ് ചന്ദ്രന്‍.കെ, ചന്ദ്രന്‍.റ്റി, ലീന.കെ, സല്‍പ്രിയന്‍.ബി.എസ്, ശാന്തിപ്രിയ. ആര്‍ , ബ്രഹ്മചാരിണി സ്നേഹവല്ലി.കെ.അം എന്നിവര്‍ സംബന്ധിക്കും.

12 ന് ആരാധനയും ഗുരുദർശനവും വിവിധ സമർപ്പണങ്ങളും. ഉച്ചയ്ക്ക് ഗുരുപൂജയും അന്നദാനവും. വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ‍എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർ‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ‍ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കും. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ കുടുംബസംഗമങ്ങളും സത്സംഗങ്ങളും നടന്നിരുന്നു. രാജ്യത്തുടനീളമുളള ബ്രാഞ്ചാശ്രമങ്ങളിലും കഴിഞ്ഞ നാല്‍പ്പത് ദിവസമായി പുഷപസമര്‍പ്പണവും ഇന്നലെ കുംഭം നിറയ്ക്കല്‍ ചടങ്ങും നടന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp