spot_imgspot_imgspot_img

ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ വീട് വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

Date:

ആലപ്പുഴ: ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയ വീട്ടില്‍ ആരതി(32)യുടെ ബന്ധുക്കളെ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി കൊടിയശേരില്‍ ശ്യാം ജി ചന്ദ്രന്‍(36) സ്‌കൂട്ടറില്‍ ജോലിക്കു പോകുകയായിരുന്ന ആരതിയെ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചത്.

ആരതിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ വനിതാ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ അനിത, മഞ്ചു ബേബി, പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പൊള്ളലേറ്റ ശ്യാം ജി ചന്ദ്രന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പിന്നീട് മരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp