spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ മുഖാമുഖം 29ന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും; മന്ത്രി വി ശിവന്‍കുട്ടി

Date:

കൊല്ലം: നവകേരള സദസിന്റെ തുടര്‍ച്ചായി മുഖ്യമന്ത്രി നേരിട്ട് ജനസമക്ഷമെത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍ നടത്തുമെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ പരിപാടിയുടെ സംഘാടനം സംബന്ധിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലെ വേദിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടി. 2000 പ്രതിനിധികളാണ് പങ്കെടുക്കുക.

വിവിധ തൊഴില്‍മേഖലകളില്‍ നിന്നുള്ളവര്‍ അവരവരുടെ തൊഴില്‍പരവും ജീവിതവുമായി ബന്ധപ്പെടുത്തിയുള്ളതുമായ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുക. 40 പേര്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കും. തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ജേതാക്കളായ തിരഞ്ഞെടുക്കപ്പെട്ടവര്‍ വേദിപങ്കിടും. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പങ്കെടുക്കും. മുഖാമുഖത്തിന് മുന്നോടിയായി കലാപരിപാടിയുമുണ്ടാകും.

പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ആഹാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കും. നാടിന്റെ തൊഴില്‍മേഖലയുടെ പരിച്ഛേദത്തെയാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. തൊഴില്‍ മന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മുഖ്യസംഘാടക സമിതിയില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് കണ്‍വീനര്‍. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ വിവിധ ക്ഷേമനിധി ബോര്‍ഡുകളുടേയും അധ്യക്ഷര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും നേതൃപരമായ പങ്കുവഹിക്കും. പരിപാടി വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാ•ാര്‍, അംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp