spot_imgspot_img

കേരള അർബൻ പോളിസി കമ്മീഷൻ മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തി

Date:

spot_img

തിരുവനന്തപുരം: നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള അർബൻ പോളിസി കമ്മീഷൻ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചർച്ച നടത്തി. പുതിയ നഗരനയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന് കമ്മീഷൻ അധ്യക്ഷനുമായും അംഗങ്ങളുമായും നടത്തിയ ചർച്ചയിൽ മന്ത്രി അഭിപ്രായപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങൾക്ക് വിഭവശേഷി വിനിയോഗിച്ച് സ്വയം വരുമാനം കണ്ടെത്താനുള്ള പുതിയ നിർദ്ദേശങ്ങളും ഉണ്ടാകണം. കേരളത്തിൽ ഗ്രാമീണ മേഖല നഗരമായി വ്യാപിച്ച് വളരുകയാണ്. കുടിയേറ്റത്തിന്റെ ഭാഗമായി പ്രത്യേകം നഗരങ്ങൾ ഉണ്ടാക്കുകയെന്ന രീതി കേരളത്തിൽ പ്രായോഗികമല്ലെന്നതിനാൽ നഗരനയം രൂപീകരിക്കുമ്പോൾ ഇത്തരം വസ്തുതകൾ കണക്കിലെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അതുപോലെ തന്നെ നഗരവത്കരണത്തിന്റെ ഭാഗമായുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ മേഖലയിലെ വികസനവും മനുഷ്യ വിഭവശേഷിയിലെ കാര്യക്ഷമതയും ഉൾപ്പെടെയുള്ള കാഴ്ചപ്പാടുകൾ നയത്തിൽ ഉൾപ്പെടുത്തണം. നഗരവൽക്കരണം അതിവേഗം നടക്കുമ്പോൾ കേരളത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളെ നില നിർത്തുന്നതിനും മുന്നോട്ടു കൊണ്ടു പോകുന്നതിനുമുള്ള വഴികൾ നിർദ്ദേശിക്കുന്നതിനും കമ്മീഷന് കഴിയണം. എല്ലാ മേഖലകളെയും ഉൾക്കൊളളുന്ന സമഗ്രമായ നയമാണ് രൂപീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കമ്മീഷൻ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ച് എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

ചീഫ് സെക്രട്ടറി ഡോ.വി. വേണുമായും അർബൻ പോളിസി കമ്മീഷൻ ചർച്ച നടത്തി. നവകേരളത്തിന്റെ ഭാഗമായുള്ള നഗരനയത്തിൽ സ്മാർട്ട് ലാൻഡ് മാനേജ്‌മെന്റ്, സ്മാർട്ട് വാട്ടർ മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ പ്രാധാന്യം നൽകണം. കേരളത്തിൽ നഗരവൽക്കരണം സ്വാഭാവികമായി സംഭവിക്കുകയാണ്. ജനജീവിതം മെച്ചപ്പെടുത്താൻ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുള്ള നയം രൂപീകരിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അർബൻ കമ്മീഷൻ ചെയർമാൻ ഡോ. എം. സതീഷ് കുമാർ, കോ ചെയർമാൻമാരായ അഡ്വ. എം. അനിൽകുമാർ, ഡോ. ഇ നാരായണൻ, കമ്മീഷൻ അംഗങ്ങളായ ഡോ. ജാനകി നായർ, ഡോ. കെ. എസ് ജെയിംസ്, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. വൈ’ വി.എൻ. കൃഷ്ണ മൂർത്തി, പ്രൊഫസർ കെ.ടി. രവീന്ദ്രൻ, ടിക്കന്ദർ സിങ് പൻവാർ, ഡോ. അശോക് കുമാർ , തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്,തദ്ദേശസ്വയം ഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, അർബൻ ഡയറക്ടർ അലക്‌സ് വർഗീസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp