spot_imgspot_img

മുട്ടത്തറ പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി സജി ചെറിയാൻ

Date:

spot_img

തിരുവനന്തപുരം: മത്സ്യതൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയിൽ നിർമിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കെട്ടിടനിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കെട്ടിട നിർമ്മാണവും അനുബന്ധപ്രവർത്തനങ്ങളും ഉൾപ്പെടെ 18 മാസ കാലയളവിൽ ഫ്ലാറ്റിന്റെ നിർമാണംപൂർത്തിയാക്കണമെന്നും നിർദേശം നൽകി.

സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ 81കോടി രൂപ വിനിയോഗിച്ചാണ് 400 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുങ്ങുന്നത്. ഇരുനിലകളിലായി 50 ബ്ലോക്കുകളായിട്ടാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം.

രണ്ട് കിടപ്പ് മുറികൾ, ശുചിമുറി, അടുക്കള, ഹാൾ, എന്നിവ ഉൾപ്പെടെ 640 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഒരു യൂണിറ്റ് ഫ്ലാറ്റിന്റെ നിർമാണം. കെട്ടിടങ്ങൾക്ക് പുറമെ റോഡ്, ഓട, ചുറ്റുമതിൽ, ലാൻഡ് സ്കേപ്പിങ്, സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ് എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ഹാർബർ എഞ്ചിനിയറിങ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.എസ് അനിൽകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, ഷീജാ മേരി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആർദ്രതയുടെ നനവുള്ളവരാകണം വിദ്യാർഥികൾ : വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചും അതിന്റെ ചലനഗതികളെ കുറിച്ചും തിരിച്ചറിയാൻ കഴിയുന്നവിധം...

മെസ്സി വന്നാല്‍ പട്ടിണി മാറുമോ?: കെപിസിസി കായിക വേദി

തിരുവനന്തപുരം: അര്‍ജന്റീന്‍താരം ലേണല്‍ മെസ്സി കേരളത്തിലെത്തി പന്ത് തട്ടിയാല്‍ കായിക രംഗത്തെ...

മണിപ്പൂർ കലാപം: കേന്ദ്രത്തിന്റെ മൗനം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഐ എൻ എൽ

തിരുവനന്തപുരം:മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊല്ലും കൊലക്കും കൊള്ളിവെപ്പിനും അറുതിയുണ്ടാക്കാൻ ചെറുവിരൽ പോലും...

മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

അങ്കമാലി: നടി മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി...
Telegram
WhatsApp