spot_imgspot_img

തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്

Date:

കൊച്ചി: കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കന്യാകുമാരി മുതല്‍ മലബാര്‍ വരെയുള്ള തീരദേശങ്ങളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലൂടെയും മലബാര്‍ കഫേയിലെ ഷെഫുമാര്‍ ആറ് ആഴ്ച നീണ്ട വഴിയോര യാത്രയാണ് നടത്തിയത്. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിലെ ജനപ്രിയ ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞും പ്രാദേശിക കുടുംബങ്ങളും ചെറുകിട ഭക്ഷണശാലകളിലും നടത്തിയ സന്ദര്‍ശനങ്ങളിലൂടെ അവയുടെ ചരിത്രവും ഉത്ഭവവും മനസ്സിലാക്കിയുമായിരുന്നു യാത്ര. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന വിധത്തില്‍ അപൂര്‍വ്വ പാചകക്കുറിപ്പുകളും പലരും മറന്ന പ്രത്യേക വിഭവങ്ങളും ശേഖരിച്ചുകൊണ്ടാണ് യാത്ര അവസാനിച്ചത്.

‘പാരിസ്ഥിതിക ചുറ്റുപാടുകളും പ്രാദേശിക ചേരുവകളും വിഭവങ്ങളുടെ കാര്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്തമായ പാചകരീതികള്‍ ആഴത്തില്‍ മനസ്സിലാക്കിയതിലൂടെയും പ്രാദേശിക ചേരുവകള്‍ തെരഞ്ഞെടുത്തതിലൂടെയും ഞങ്ങളുടെ ഉപഭോക്താക്കാള്‍ക്ക് കേരളത്തിന്റെ പരമ്പരാഗതമായ ഭക്ഷണവും തനത് രുചിയും നല്‍കാനാകും. കേരളത്തിന്റെ തനത് വിഭവഭങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ അതിസാധാരണമായ പരമ്പരാഗത ഭക്ഷണ പാരമ്പര്യത്തെ ആദരിക്കുക കൂടിയാണ് ഞങ്ങള്‍ ചെയ്യുന്നത്.’

ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന അമ്മച്ചി ബീഫ് ഫ്രൈ, ബാര്‍ബിക്യൂ ചിക്കന്റെ ഗോത്രവര്‍ഗ്ഗ പതിപ്പായ കോഴി ചുട്ടത്, അഞ്ച് വ്യത്യസ്ത പയര്‍ വര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തിരുവിതാംകൂര്‍ പ്രദേശത്ത് പാചകം ചെയ്തിരുന്ന പഞ്ചരത്ന വട്ടം, കന്യാകുമാരി-കേരള അതിര്‍ത്തിയിലെ പ്രത്യേകിച്ചും തക്കല ഭാഗത്തുനിന്നും ഉത്ഭവിച്ച പച്ച തക്കാളി അവിയല്‍, തൃശൂരില്‍ നിന്നുള്ള വെള്ളരി മുരിങ്ങ ഉപ്പുമാങ്ങ കറി, ആലപ്പുഴയില്‍ നിന്നുള്ള മീന്‍ പച്ചമാങ്ങാ കാന്താരി കറി, മുസ്ലിം വീടുകളില്‍ ആഘോഷങ്ങളില്‍ വിളമ്പുന്ന കാസര്‍കോടന്‍ കുട്ടന്‍ പള്ളി കറി, വയനാടന്‍ ഗോത്ര വിഭവമായ കാളാഞ്ചി കല്ലില്‍ ചുട്ടത്, മലബാറില്‍ നിന്നുള്ള വിഭവമായ ആട്ടിറച്ചി കാക്കന്‍ വച്ചത്, ആട്ടിന്‍കാല്‍ ജീരക ചാറ്, കാട്ടുപന, തേങ്ങ, ശര്‍ക്കര, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈന്ത് പായസം, കുറ്റിച്ചിറ കടുംബം സംരക്ഷിച്ചുവന്ന മലബാറിലെ മണ്‍മറഞ്ഞ വിഭവമായ ലോക്കോട്ടപ്പം, മീന്‍ ഉണക്ക നെല്ലിക്ക അരച്ച കറി, കോഴി പൊള്ളിച്ചത് എന്നിവയാണ് പുതുതായി മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭവങ്ങള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp