spot_imgspot_imgspot_img

കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

Date:

ഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും.

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. തെലങ്കാന, കർണാടക, കേരളം, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ്, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.

തിരുവനന്തപുരം ശശി തരൂർ, ആറ്റിങ്ങൽ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേൽ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാൽ, പത്തനംതിട്ട ആന്‍റോ ആന്‍റണി, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, തൃശൂർ കെ മുരളീധരൻ, ചാലക്കുടി ബന്നി ബഹനാൻ, ആലത്തൂർ രമ്യ ഹരിദാസ്, പാലക്കാട് വി.കെ.ശ്രീകണ്ഠൻ, വടകര ഷാഫി പറമ്പിൽ, കോഴിക്കോട് എം.കെ. രാഘവൻ, വയനാട് രാഹുൽ ഗാന്ധി, കണ്ണൂർ കെ.സുധാകരൻ, കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർത്ഥികൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp