spot_imgspot_img

സ്ത്രീകൾ വലിയ ലക്ഷ്യങ്ങളെ സ്വപ്നം കാണുകയും അത് നേടുകയും വേണം: ഡോ. ഉഷ റ്റൈറ്റസ് ഐ എ എസ്

Date:

spot_img

വലിയവേളി: കെ എൽ സി ഡബ്ലിയു എ വനിത ദിനാചരണം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ ആചരിച്ചു. തിരുവനന്തപുരം അതിരൂപതയിൽ അല്മായ ശുശ്രൂഷയിലെ വനിതകളുടെ കൂട്ടയ്മായാണ് കെ എൽ സി ഡബ്ലിയു എ. കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഡോ. ഉഷ റ്റൈറ്റസ് ഐ എ എസ് വനിത ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ വലിയ ലക്ഷ്യങ്ങളെ സ്വപ്നം കാണുകയും അത് നേടുകയും വേണമെന്ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ പരിചയപ്പെടുത്തികൊണ്ട് ഉഷ റ്റൈറ്റസ് പറഞ്ഞു.

കെ എൽ സി ഡബ്ലിയു എ അതിരൂപത പ്രസിഡന്റ് ജോളി പത്രോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ എൽ സി ഡബ്ലിയു എ അതിരൂപത സെക്രട്ടറി വിമല സ്റ്റാൻലി സ്വാഗതം പറഞ്ഞു. സ്ത്രീ ശക്തിപ്പെട്ടാൽ സമൂഹവും ശക്തിപ്പെടുമെന്നും അത് അന്വർത്ഥമാക്കുന്നതാണ്‌ ഈ വർഷത്തെ വനിത ദിനാചരണത്തിന്റെ പ്രമേയ വാക്യമെന്നും അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കുള്ള പങ്കിനെക്കുറിച്ച് അതിരൂപത അൽ മായ ശുശ്രൂഷ ഡയറക്ടർ റവ. ഡോ. മൈക്കിൾ തോമസ് പ്രസംഗിച്ചു.

വിവിധ ഇടവകകളിൽ നിന്നുമെത്തിയ വനിതകൾക്ക് സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ പ്രഫ. ഐറിസ് കൊയ്‌ലോ നല്കിയ ക്ലാസോടുകൂടിയാണ് വനിതാ ദിനാചരണം ആരംഭിച്ചത്. ജീവിതത്തിൽ സ്ത്രീകൾക്ക് തീരുമാനമെടുക്കാനും അഭിപ്രായം തുറന്നുപറയാനും അവസരം ലഭിക്കുമ്പോഴാണ്‌ സ്ത്രീശാക്തീകരണം ആരംഭിക്കുന്നതെന്ന് ക്ളാസ്സിൽ ഐറിസ് ടീച്ചർ പറഞ്ഞു.

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളെ അതിരൂപത വികാരി ജനറൽ റവ. മോൺ. ഡോ. യൂജിൻ എച്ച് പെരേര ആദരിച്ചു. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ്, വലിയതുറ ഫൊറോന വികാരി ഫാ. ഹയസിന്ത് എം. നായകം, ഫാ. ടോണി ഹാംലെറ്റ്, ഫാ. ജോസ് ഫ്രാങ്ക്ലിൻ, ഷെർളി സ്റ്റാൻലി, മെറിൻ എം. എസ്, അജിത, സിസിലി എഡ്ഗർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇൻഡ്യ ഫസ്റ്റ് റണ്ണർ അപ്പ് ത്രേസ്യ് ലൂയിസ് തന്റെ ജീവിതാനുഭവം പങ്കുവച്ചു. സുശീല ലോപ്പസ് കൃതജ്ഞതയേകി. തുടർന്ന് വിവിധ ഫൊറോനകളിലെ വനിതകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...
Telegram
WhatsApp