spot_imgspot_img

നിയമങ്ങൾ നടപ്പാക്കണം, അവഗണിക്കരുത്: ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ്

Date:

തിരുവനന്തപുരം: കോടതികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അത് അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടകരമായ നിലയിലാകുമെന്നും ഉപ ലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കോടതികൾ ഇടപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അത് ഫലപ്രദമായി നടപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കാത്തു സുക്ഷിക്കാൻ ഇടയാക്കുമെന്ന് സ്ത്രീധന നിരോധന നിയമത്തെ പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രേം നസീർ സുഹൃത് സമിതി, മൈത്രി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ചൈത്രം കൺവെൻഷൻ ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു ജ: ജോസഫ് . അഡ്വ.ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ അഡ്വ: രാഖി രവികുമാർ , പാളയം ഇമാം സുഹൈബ് മൗലവി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, അശ്വ ധ്വനി കമാൽ, സബീർ തിരുമല, പനച്ചമൂട് ഷാജഹാൻ, എസ്. അഹമ്മദ്, പൂഴ നാട് സുധീർ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച വനിതകൾക്ക് കേരളീയ വനിതാ രത്ന പുരസ്ക്കാരങ്ങൾ ഉപലോകായുക്ത ജസ്റ്റീസ് സമർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ല; ഗതാഗത കരാറുകാർക്ക് 50 കോടി രൂപയുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാനായി 50 കോടി രൂപ കൂടി...
Telegram
WhatsApp