spot_imgspot_imgspot_img

നേമം മണ്ഡലത്തിലെ കുളങ്ങൾക്ക് പുതുജീവനേകാൻ നവീകരണത്തിന് തുടക്കം

Date:

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ 10 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നിരവധിയായ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയോടുള്ള കരുതൽ കൂടിയാണ് സർക്കാരിനെ ജനപ്രിയമാക്കുന്നതെന്ന് മേയർ പറഞ്ഞു.

നേമം വാർഡിലെ അഞ്ചു കുളങ്ങളുടെയും എസ്റ്റേറ്റ് വാർഡിലെ അഞ്ചു കുളങ്ങളുടെയും നവീകരണ പ്രവർത്തികൾക്കാണ് തുടക്കമായത്. നേമം നിയോജക മണ്ഡലത്തിലെ കുളങ്ങളുടെ സംരക്ഷണത്തിനായി 2023-24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ നാല് കോടി രൂപ വകയിരുത്തിയിരുന്നു. പ്രസ്‌തുത തുകയിൽ നിന്നും ഒരു കോടി 51 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്റ്റേറ്റ് വാർഡിലെ മൈത്രി നഗർകുളം, നീറമൺകര- ശിവക്ഷേത്രക്കുളം, അരുവാക്കോട് കുളം, തെന്നിവിളാകം കുളം,നന്തൻകോട് കുളം എന്നീ കുളങ്ങൾ നവീകരിക്കുന്നത്. 1 കോടി 67 ലക്ഷം രൂപ വിനിയോഗിച്ചാണ് നേമം വാർഡിലെ അഞ്ചു കുളങ്ങൾ നവീകരിക്കുന്നത്.

പേരേക്കോണത്തും, മേപ്പാലിയൂർക്കോണത്തുമായി നടന്ന ചടങ്ങിൽ നേമം വാർഡ് കൗൺസിലർ യു. ദീപിക, എസ്റ്റേറ്റ് വാർഡ് കൗൺസിലർ എൽ. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp