തിരുവനന്തപുരം: കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും സംയുക്തമായി നൽകുന്ന കാക്കാനാടൻ അവാർഡിനൊപ്പമുള്ള കാക്കനാടൻ കഥോത്സവത്തിലേക്ക് ഇപ്പോൾ കഥകൾ അയക്കാം. ഇക്കുറി മൈക്രോ/നാനോ കഥകളാണ് പരിഗണിക്കുന്നത്. പരമാവധി പത്തു വാചകങ്ങൾക്കകത്തുള്ള കഥയാണ് അയക്കേണ്ടത്. സെലക്ട് ചെയ്യുന്ന കഥകൾ ചേർത്ത് കഥാകൃത്തുക്കളുടെ സഹകരണത്തോടെയാണ് പുസ്തകമാക്കുന്നത്.
എല്ലാ കഥകൾക്കും പാർട്ടിസിപ്പേഷൻ മൊമെന്റോ പ്രകാശന ചടങ്ങിൽ സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 10 കഥകൾക്ക് പ്രത്യേക സമ്മാനവും നൽകും.
സെലക്ടാവുന്ന കഥയുടെ ഉടമ പുസ്തകം 5 കോപ്പി വാങ്ങി സഹകരിക്കണം. മാർച്ച് 31 രാവിലെ 10 മണി വരെ കഥകൾ വാട്സ് ആപിൽ സ്വീകരിക്കും.
വാട്സ് ആപിൽ ടൈപ്പ് ചെയ്താണ് കഥ അയക്കേണ്ടത്. വാട്സ് ആപ്: 9447201575