spot_imgspot_img

മക്കളടെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം

Date:

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂടാണ് സംഭവം നടന്നത്. മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. സംഭവത്തിൽ മക്കളായ രണ്ട് പേര്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലംമുക്ക് ഗാന്ധി നഗര്‍ സുനിതാ ഭവനില്‍ സുധാകരനാണ് മരിച്ചത്. 57 വയസായിരുന്നു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

മക്കളായ ഇരട്ട സഹോദരങ്ങള്‍ നന്ദു എന്നു വിളിക്കുന്ന കൃഷ്ണ(24), ചന്തു എന്ന് വിളിക്കുന്ന ഹരി എന്നിവരാണ് അറസ്റ്റിലായത്. സുധാകരന്റെ ഭാര്യയായ സുനിതയുടെ ജന്മ ദിനത്തിലാണ് സംഭവം നടന്നത്. ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. സുധാകരനും ഇളയ മകനായ ആരോമലും ഒരു പക്ഷത്തും മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും ഒരു പക്ഷത്തുമായിട്ടാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ചേരി തിരിഞ്ഞുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും സംഘട്ടനത്തിനിടെ സുധാകരന് ഓടയിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

തോട്ടില്‍ വീണിട്ടും സുധാകരന് മക്കളില്‍ നിന്നും മർദനമേല്‌ക്കേണ്ടി വന്നു. ഇതിനിടയില്‍ ബഹളം കേട്ട് നാട്ടുകാര്‍ എത്തി പരിക്കേറ്റ് കിടന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുധാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

വെഞ്ഞാറമൂട് എസ്.എച്ച്.ഒ. രാജേഷ്.പി.എസ്., എസ്.ഐ. ജ്യോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്.ഐ. മാരായ ബേസില്‍, ജി. ശശിധരന്‍, സീനിയര്‍ സിവിള്‍ പോലീസ് ഓഫീസര്‍ നിഥിന്‍, സിവിള്‍ പോലീസ് ഓഫീസര്‍മാരായ ആകാശ്, വിഷ്ണു, സജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സുധാകരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...
Telegram
WhatsApp