spot_imgspot_img

താമരശ്ശേരി ചുരത്തിൽ വൻ മയക്കുമരുന്ന് വേട്ട

Date:

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 193 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. രണ്ടു യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി ഉണ്ണിക്കുളം സ്വദേശി ഫവാസ് (27 വയസ്സ് ), കൊയിലാണ്ടി ബാലുശ്ശേരി സ്വദേശി ജാസിൽ (24 വയസ്സ്) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി കേന്ദ്രീകരിച്ചു മലപ്പുറം കോഴിക്കോട് ജില്ലകളിൽ എം ഡി എം എ മൊത്തക്കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികൾ ആണ് ഇവർ.ടൊയോട്ട ഇന്നോവ കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുമ്പോഴാണ്, താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ വെച്ച്, പ്രതികൾ എക്സൈസ് വലയിലായത്.

സർക്കിൾ ഇൻസ്പെക്ടർ ജിനീഷ് ഇ നേതൃത്വം നൽകിയ സംഘത്തിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡും, കോഴിക്കോട് ഐ.ബി യും താമരശ്ശേരി സർക്കിൾ പാർട്ടിയും പങ്കെടുത്തു.

കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ. ടി, പ്രിവെന്റീവ് ഓഫീസർ ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ സി, അഖിൽ ദാസ് ഇ, അരുൺ പി, വിനീഷ് പി ബി, സച്ചിൻദാസ്. വി, താമരശ്ശേരി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് കുമാർ സി, പ്രിവെന്റീവ് ഓഫീസർ (grade) പ്രദീപ്,സിവിൽ എക്സൈസ് ഓഫീസർ സുജിൽ. എസ്, എക്സൈസ് ഡ്രൈവർ ഷിതിൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം...

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനും...

അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: അഞ്ചര വയസുകാരിക്ക് പേവിഷബാധ. മലപ്പുറം പെരുവള്ളൂരിലാണ് സംഭവം. പ്രതിരോധ വാക്സിനെടുത്ത...

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും...
Telegram
WhatsApp