തിരുവനന്തപുരം: വംശീയ ജാതി അധിക്ഷേപം തുടർന്ന നൃത്താധ്യാപിക സത്യഭാമ. അഭിപ്രായം പറഞ്ഞതിൽ യാതൊരു കുറ്റബോധവും ഇല്ലെന്നും ഇനിയും പറയുമെന്നും മോഹിനിയാവണം മോഹനൻ ആവരുതെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമർശത്തിൽ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെന്നും, പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും നിയമനടപടി സ്വീകരിക്കാമെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാമകൃഷ്ണനെ പരിചയമില്ലെന്ന് സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് രാമകൃഷ്ണൻ എതിരാണോ എന്ന് നിങ്ങളാണോ തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളോട് സത്യഭാമ ആരാഞ്ഞു.
മാത്രമല്ല കറുത്ത കുട്ടികൾക്ക് ആർക്കെങ്കിലും സൗന്ദര്യമത്സരത്തിൽ ഇന്നേവരെ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടോ എന്നും ഇവർ മാധ്യമങ്ങളോട് ചോദിച്ചു.മത്സരിക്കുന്ന കുട്ടികൾ മേക്കപ്പ് കൊണ്ടാണ് രക്ഷപ്പെടുന്നതെന്നും സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തിൽ മാർക്കിടുന്നതെന്നും ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പെടുന്നത് സൗന്ദര്യം ഉണ്ടാക്കാനാണെന്നും സത്യഭാമ കൂട്ടിച്ചേർത്തു.