spot_imgspot_img

റമദാൻ നോമ്പ് കാലത്ത് പ്രമേഹത്തെ വരുതിയിൽ നിർത്താം

Date:

spot_img

റമദാന്റെ വരവിനെ സൂചിപ്പിച്ച് മാനത്ത് ചന്ദ്രക്കല തെളിഞ്ഞതോടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒരു മാസം നീളുന്ന പ്രാർത്ഥനയുടെയും സ്വയം സമർപ്പണത്തിന്റെയും യാത്ര ആരംഭിച്ചിരിക്കുന്നു.

പുലർച്ചെ മുതൽ സൂര്യാസ്തമയം വരെയുള്ള ഉപവാസം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഊർജ്ജം നിലനിർത്താനും ശരീരത്തെ പോഷിപ്പിക്കാനും പ്രഭാത ഭക്ഷണവും സായാഹ്ന വിരുന്നുകളും സഹായിക്കും. എന്നാൽ, പ്രമേഹമുള്ളവർക്ക് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതോ താഴുന്നതോ തടയുന്നതിനായി ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ വേണം.

പ്രമേഹ രോഗികൾക്ക് സന്തുലിതമായ ഭക്ഷണക്രമവും പതിവ് നിരീക്ഷണവും വളരെ പ്രധാനമാണ്. നിരന്തരമായ ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) സംവിധാനങ്ങൾ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യവും തത്സമയവുമായ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാൻ സാധിക്കും. വിശുദ്ധ മാസത്തിലുടനീളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിലെ ശ്രദ്ധയും നിരന്തരമായ നിരീക്ഷണവും അനിവാര്യമാണ്.

ഐസിഎംആർ നടത്തിയ സമീപകാല പഠനമനുസരിച്ച് ഇന്ത്യയിൽ 101 ദശലക്ഷം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നുഎന്നാണ് ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവ ദേവ് പറയുന്നത്. ഇത് ഫലപ്രദമായ രോഗനിയന്ത്രണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വിശുദ്ധ റമദാൻ ആചരിക്കുന്ന സമയത്ത്, പോഷക സമൃദ്ധമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്.

പ്രമേഹമുള്ള വ്യക്തികൾക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസ് വളരെ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തത്സമയം നിരീക്ഷിക്കാൻ സിജിഎം സഹായിക്കുന്നതിനാൽ, ഉപവാസത്തിന് മുമ്പും ശേഷവും ശരീരത്തിലെ ഗ്ലൂക്കോസ് അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും അതുവഴി നമുക്ക് സാധിക്കും. സിജിഎം നൽകുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി ഭക്ഷണവുമായി ബന്ധപ്പെട്ട കൃത്യമായ തീരുമാനങ്ങൾ എടുക്കാം.. ആവശ്യാനുസരണം പോഷകാഹാരം തിരഞ്ഞെടുക്കാനും ഭക്ഷണത്തിന്റെ അളവും സമയവും ക്രമീകരിക്കാനും സഹായിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം റമദാൻ നോമ്പ് ആചരിക്കുമ്പോൾ പ്രമേഹം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില ടിപ്പ്സുകൾ:

1. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക: നിശ്ചിത ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനു പകരം സിജിഎം ഉപകരണങ്ങൾ തത്സമയ ഗ്ലൂക്കോസ് നിരീക്ഷണം സാധ്യമാക്കുന്നു. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങൾ, തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാൻ സാധിക്കും. നിങ്ങളുടെ സ്മാർട്ട്ഫോണിലും ഡേറ്റ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. ഇതുവഴി ഈ കാലയളവിൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുവാനും ആരോഗ്യം നിലനിർത്താനും വ്യക്തികളെ പ്രാപ്തരാക്കും.

2. ഇഫ്താർ സമയത്ത് ശരീരത്തെ പോഷകങ്ങളാൽ റീചാർജ് ചെയ്യുക: ഈന്തപ്പഴവും പഴങ്ങളും ഉപയോഗിച്ച് നോമ്പ് മുറിക്കുന്നതും പിന്നീട് സമീകൃതാഹാരം കഴിക്കുന്നതുമാണ് പരമ്പരാഗതമായി ചെയ്തുവരുന്ന ഒരു രീതി. ആവശ്യത്തിന് വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കാപ്പി, ചായ, ശീതളപാനീയങ്ങൾ തുടങ്ങിയ ഉയർന്ന കഫീൻ അല്ലെങ്കിൽ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒഴിവാക്കുക. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ ഉപഭോഗത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന ഒരു സ്ഥിരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. ഓട്സ്, മൾട്ടിഗ്രെയിൻ ബ്രെഡ്, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ (പരിപ്പ്) എന്നിവ പോലുള്ള പോഷകസമൃദ്ധവും നാരുകൾ അടങ്ങിയ അന്നജവും ഉള്ള ഭക്ഷണങ്ങളും മത്സ്യം, ടോഫു, പരിപ്പ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുക. പരിഷ്കരിച്ച അന്നജം, പഞ്ചസാര, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക.

ഇഫ്താർ സമയത്തും സെഹ്റിയുടെ സമയത്തും ഒരു സായാഹ്ന ലഘുഭക്ഷണമായി പ്രമേഹമുള്ളവർക്ക് എ൯ഷ്വ൪ ഡയബറ്റിസ് കെയ൪ പോലുള്ള ഓറൽ പോഷക സപ്ലിമെന്റുകൾ കഴിക്കാം. ഉയർന്ന നിലവാരമുള്ള പ്രോട്ടീനും സുപ്രധാന പോഷകങ്ങളും അടങ്ങിയ ഈ ശാസ്ത്രീയമായി രൂപപ്പെടുത്തിയ സപ്ലിമെന്റുകൾക്ക് ഒരാളുടെ രക്തത്തിലെ ഗ്ലൂക്കോസ്, വിശപ്പ്, ഊർജ്ജ നില എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന സാവധാനത്തിലുള്ള ഊർജ്ജ വിതരണ സംവിധാനം ഉണ്ടായിരിക്കും. നിങ്ങളുടെ പോഷക ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

3. ശരീരം ചലിപ്പിച്ചുകൊണ്ടിരിക്കുക: ശരിയായ പ്രമേഹ പോഷകാഹാരം പോലെതന്നെ പ്രധാനമാണ് ശാരീരിക പ്രവർത്തനങ്ങളും. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ഇതും അത്യാവശ്യമാണ്. ഉപവാസ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യത്തോടെയിരിക്കുക എന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണ്. അമിതമായ അധ്വാനവും വ്യായാമങ്ങളും ഒഴിവാക്കുന്നതാണ് നല്ലത് (പ്രത്യേകിച്ചും ഉപവാസത്തിന്റെ അവസാന മണിക്കൂറുകളിൽ). പകരം, ഏകദേശം 30 മിനിറ്റ് ദൈർഘ്യമുള്ള ലളിതമായ വ്യായാമങ്ങൾ മാത്രം ചെയ്യുക. ഇതിൽ നടത്തമോ യോഗയോ ഉൾപ്പെടാം.

4. നിങ്ങളുടെ ഉറക്ക ക്രമം മെച്ചപ്പെടുത്തുക: റമദാനിൽ പലപ്പോഴും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവിടുകയും വൈകി എഴുന്നേൽക്കുന്നതും പതിവാണ്. എന്നാൽ, നല്ല ആരോഗ്യം നിലനിർത്തുന്നതിന് മതിയായ മണിക്കൂറുകൾ കൃത്യമായ ഉറക്കം ലഭിക്കുന്നത് നിർണായകമാണ്. ഉറക്കക്കുറവ് വിശപ്പിനെയും ദാഹത്തെയും പ്രതികൂലമായി ബാധിക്കുകയും പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, പ്രതിരോധശേഷി, മെറ്റബോളിസം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കൽ എന്നിവയിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

29 വർഷlത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ . കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: ഇരുപത്തി ഒൻപതു  വർഷമായി പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ...

എല്ലാ സ്കൂൾ ബസുകളിലും സ്റ്റിക്കർ പതിപ്പിക്കണം

കഴക്കൂട്ടം: റീജനൽ ആർടിഒ കഴക്കൂട്ടം പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷൻ

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...

ഉമ്മൻചാണ്ടി സാറിന്റെ വിശ്വസ്തനായിട്ടും ആ സ്വാധീനം വ്യക്തിപരമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല; എം.എ ലത്തീഫ്

തന്റെ സംസ്പൻഷനിനെ കുറിച്ച് എം.എ ലത്തീഫിന്റെ ഫെയിസ് ബുക്ക് കുറിപ്പ് കോൺഗ്രസ്സ് പാർട്ടിയിൽ...
Telegram
WhatsApp