spot_imgspot_img

വെളുത്ത നർത്തകി; മുഖ്യധാര മാധ്യമങ്ങളിൽ വിലസുന്ന ഈ മോഹിനിയെ ഇനിയും പ്രസിദ്ധയാക്കണോ?

Date:

– സൗമ്യ സാജിദ്-

സമൂഹമാധ്യമങ്ങളുടെ വരവോടെ അതിനെ നല്ല റീറ്റെജിയിലും മോശം രീതിയിലും ഉപയോഗിച്ച് പ്രസിദ്ധമായവർ ഏറെയാണ്. ചിലർ തമാശയിലൂടെ ജനഹൃദയങ്ങൾ കൈയടക്കുമ്പോൾ മറ്റുചിലർ ജീവിതത്തിൽ നേർ ചിത്രം നമ്മളിലേക്ക് എത്തിക്കുന്നു. അതേസമയം ലൈംഗികതയുടെ മേമ്പൊടി ചേർത്തുള്ള തമാശ വിളമ്പുന്ന ഒരു വമ്പൻ സ്രാവുകളും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള വമ്പൻ സ്രാവിന്‌ ലക്ഷകണക്കിന് ആളുകളടങ്ങിയ ഫാൻസ് അസോസിയേഷൻ. \ധാരാളം ചെറുപ്പക്കാർ അദ്ദേഹത്തെ ആരാധിക്കുന്നു.

അതുപോലെ കേട്ടാൽ അറക്കുന്ന തെറിവാക്കുകൾ വിളമ്പി സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടുന്ന വിരുതരുമുണ്ട്. ഇവർ ലക്ഷങ്ങൾ സമ്പാദിക്കുന്നു. അശ്ലീലത്തിന്റെ മേമ്പൊടി ചേർത്ത വീഡിയോ ഉണ്ടാക്കി മധുര വാക്കുകൾ സംസാരിച്ചു സോഷ്യൽ മീഡിയയിൽ താരമായവരും ഏറെയാണ്. ഇതിനിടയിൽയാണ് ഇപ്പോൾ പുതിയ ഒരു താരം എത്തിയിരിക്കുന്നത്. അധികമാർക്കും അറിയാതിരുന്ന ഇവർ ഒരു വാചകം കൊണ്ട് ഇപ്പോൾ വളരെ പ്രശസ്‌തയായി മാറി. ഇപ്പോൾ മുഖ്യധാര മാധ്യമങ്ങളിൽ കളർ പേജിൽ മുഖം അച്ചടിച്ച് വിലസുകയാണ് വെളുത്ത ലാസ്യ നർത്തകീ സുന്ദരി.

കളിയാക്കാൻ ആണെങ്കിൽ കൂടി അവരെ അനുകരിച്ച് അതേ രീതിയിൽ വേഷവിധാനം നടത്തി അതുപോലെ സംസാരിക്കുന്ന ഒരു ജന സാമൂഹം സോഷ്യൽ മീഡിയയിൽ വർധിച്ചു വരികയാണ്. അവരെ കളിയാക്കാൻ ആണെങ്കിലും മറ്റൊരു തരത്തിൽ ഇത് അവരെ പ്രസിദ്ധയാക്കുകയാണ്. ആരോരും അറിയാതിരുന്ന ഈ മോഹിനിയെ ഇത്രയേറെ പ്രസിദ്ധ ആക്കിയത് ആരാണ്? സംസ്കാരമോ സാമൂഹിക പ്രതിബദ്ധതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത,വർണവെറി തലയ്ക്കു പിടിച്ച, ‘അഹങ്കാരത്തിന്റെ വാല് മുളച്ച ‘ഈ വ്യക്തിക്ക് ഇത്രയേറെ പ്രസിദ്ധി നൽകേണ്ടതുണ്ടോ?

വീണയിടം വിഷ്ണുലോകം എന്ന് കരുതി ഈ കുപ്രസിദ്ധി ആസ്വദിച്ചു തിമിർക്കുന്ന ഇത്തരം ആളുകളെ ഇനിയെങ്കിലും നമുക്ക് അവഗണിച്ചു കൂടെ? വെളുത്ത പെയിന്റടിച്ച മുഖത്തിലെ ചുവന്ന ചായം പുരട്ടിയ അധരത്തിൽ നിന്നും നിർഗളിക്കുന്ന കറുത്ത ചിന്തകളെ വേരോടെ പിഴുതു മാറ്റാൻ സമൂഹത്തിലെ ഓരോരുത്തരും ശ്രമിക്കേണ്ടതായുണ്ട്. ഇതിനെ വളരാൻ അനുവദിച്ചുകൂടാ.

അശ്ലീലവും തെറി വാക്കുകളും ആവർത്തിച്ച് കേട്ട് ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന നാം ഇനിയും ഒരു പുത്തൻ താരോദയത്തിന് വഴിതുറക്കാൻ സഹായിക്കരുത്. മലയാളിയുടെ മാനസികാവസ്ഥയെ മുതലെടുത്തു തഴച്ചു വളരുന്ന ഇത്തരക്കാരുടെ മാസവരുമാനം ലക്ഷങ്ങളാണ്. ഇത്തരം പോസ്റ്റു ഷെയർ ചെയ്യാതിരിക്കാനുള്ള സാമൂഹിക പ്രതിബദ്ധത നമ്മുക്കുണ്ടാവണം. ചീഞ്ഞു അളിഞ്ഞ വരേണ്യ ചിന്തകൾ കേരള മണ്ണിൽ വളമാകാതിരിക്കട്ടെ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ല; ഗതാഗത കരാറുകാർക്ക് 50 കോടി രൂപയുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാനായി 50 കോടി രൂപ കൂടി...

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു...

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...
Telegram
WhatsApp