spot_imgspot_img

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

Date:

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പിതാവ് മുഹമ്മദ്‌ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടി കൊല്ലപ്പെടും മുന്‍പ് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രകാരം കൊലക്കുറ്റത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ ശരീരത്തിൽ‌ പഴയതും പുതിയതുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും റിപ്പോർട്ട്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതെന്ന് അടുത്ത ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പിതാവ് ഫായിസാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. തുടർന്ന് ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ഇന്നലെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാളികാവിലെ റബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp