spot_imgspot_imgspot_img

ഗൾഫിൽ ബിസിനസ് രംഗത്തും മാധ്യമപ്രവർനരംഗത്തും സജീവമായിരുന്ന മുഹമ്മദ് നവാസ് അന്തരിച്ചു

Date:

അജ്‌മാൻ: ഗൾഫ് മാധ്യമപ്രവർത്തകൻ അന്തരിച്ചു. വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്തിരുന്നു മുഹമ്മദ് നവാസാണ് (55) അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അജ്മാനിലെ റൂമിൽ ഉറങ്ങികിടക്കുകയായിരുന്നു നവാസ്. രാവിലെ നവാസ് ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഏറെ നാളായി ഹൃദയ സംബന്ധമായി ചികിത്സയിലായിരുന്നു. ചിറയിൻകീഴ് മാടൻവിള സ്വദേശിയാണ് നവാസ്. ഷാർജയിൽ ബിസിനസ് രംഗത്തും മാധ്യമ സാമൂഹ്യ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മാടൻവിള സംഗീതിൽ മുഹമ്മദ് നവാസ്. ഏറെനാളായി പ്രസ് ക്ലബ് വാർത്തയ്ക്ക് വേണ്ടിയും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പോലുള്ള ഗൾഫ് മേഖലയിൽ നിന്നുള്ള വിവിധ പ്രധാന വാർത്തകൾ അദ്ദേഹം പ്രസ് വാർത്തയ്ക്ക് വേണ്ടി റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഭാര്യ നീതു നവാസ് കൊച്ചിയിലെ സ്കൂൾ അദ്ധ്യാപികയാണ്. മക്കൾ നിഹാൻ നവാസ് ,നെഹ നവാസ്. നാളെ ഉച്ചയോടുകൂടി നവാസിന്റെ മയ്യത്ത് നാട്ടിലെത്തിക്കും. ഖബറടക്കം പെരുമാതുറ വലിയ പള്ളി മുസ്ലിം ജമാഅത്തിൽ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp