spot_imgspot_img

കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

Date:

പത്തനംത്തിട്ട: അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം നടന്നത്. വ്യാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാർ അമിതവേഗതയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

അതേസമയം അപകടത്തിൽ ദുരൂഹത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിനോദയാത്ര കഴിഞ്ഞു സഹ അധ്യാപകർക്ക് ഒപ്പം മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സഹഅദ്ധ്യാപകർ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...
Telegram
WhatsApp