spot_imgspot_imgspot_img

ലുലു മാളില്‍ കലയുടെ ഉത്സവമൊരുക്കി ലുലു ആര്‍ട്രിയം

Date:

തിരുവനന്തപുരം : വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് തലസ്ഥാനത്ത് ലുലു ആര്‍ട്രിയത്തിന്‍റെ രണ്ടാം സീസണ് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ചേര്‍ന്ന് ലുലു ആര്‍ട്രിയം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീളുന്ന കലയുടെ മാമാങ്കം നാളെ (31.03.24) സമാപിക്കും.

നിരവധി കലാകാരന്മാര്‍ ഒരുക്കിയിട്ടുള്ള പെയിന്‍റിങ്ങുകള്‍, മെഴുക് പ്രതിമകള്‍, ശില്‍പങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമാണ് ലുലു ആര്‍ട്രിയത്തിന്‍റെ മുഖ്യ ആകര്‍ഷണം. ലൈവ് ഫെയ്സ് പെയിന്‍റിംഗ്, മക്രമേ – കോസ്റ്റര്‍ പെയിന്‍റിംഗ് വര്‍ക് ഷോപ്പുകള്‍, തുടങ്ങി മേഖലയിലെ ട്രെന്‍ഡുകളെയും ഫെസ്റ്റില്‍ അടുത്തറിയാം. ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും – ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോ നാളെ മാളിൽ നടക്കും. പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പ്രത്യേക സെഷനുകളും മാളില്‍ നടക്കുന്നുണ്ട്. സിനിമ താരം നന്ദു, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, മാള്‍ മേനജര്‍ അഖില്‍ കെ ബെന്നി, മാര്‍ക്കറ്റിംങ് മാനേജര്‍ ജീതിന്‍ രത്നാകരന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp