
കഴക്കൂട്ടം: കഴക്കൂട്ടം ശ്രീകാര്യത്ത് സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ പിടികൂടി. കണിയാപുരം സ്വദേശി മണിയാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവക്കൽ സ്വദേശി ജയ്സിംന്റെ വീട്ടിൽ നിന്നാണ് രണ്ടു പവൻ തൂക്കമുള്ള മാല ഇയാൾ മോഷ്ടിച്ചത്.
ജെയിംസിന്റെ വീട്ടിൽ പെയിൻറിംഗ് പണിക്ക് വന്നശേഷം ഇയാൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു.


