spot_imgspot_img

ഇ ഡി യെ പേടിയില്ലാത്ത രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് എം എം ഹസ്സൻ

Date:

തിരുവനന്തപുരം: ഇ ഡി യെ പേടിയില്ലാത്ത രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി ഡോ ശശി തരൂരിൻ്റെ കഴക്കൂട്ടം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം – ബിജെപി അന്തർധാര സുവ്യക്തമാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി റാലിയിൽ പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധക്കേസിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്.

സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നു. ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്.

യുഎപിഎ ചുമത്താതിരുന്നതിന് അതു സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. എന്നാല്‍ അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തതെന്ന് എം എം ഹസ്സൻ ആരോപിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം എ വാഹിദ്, കെപിസിസി ഭാരവാഹികളായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, മുടവൻമുകൾ രവി, ഡോ എസ് എസ് ലാൽ, മുസ്ലിംലീഗ് നേതാവ് മൺവിള സൈനുദ്ദീൻ, കരിക്കകം സുരേഷ്,ജെ എസ് അഖിൽ,ഡിസിസി ഭാരവാഹികളായ എം എസ് അനിൽ, കടകംപള്ളി ഹരിദാസ്, പി സുബൈർ കുഞ്ഞ്, ജോൺസൺ ജോസഫ്, ചെറുവക്കൽ പത്മകുമാർ, അഭിലാഷ് ആർ നായർ, കുമാരപുരം രാജേഷ്, നാദിറ സുരേഷ്, ആർ ശ്രീകല കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ, തെങ്ങുവിള നാസറുദ്ദീൻ, സുശീല, ആനയറ രമേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട്...

തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച...

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും: മന്ത്രിമാർ

തൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് റവന്യൂ...

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത...
Telegram
WhatsApp