വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആവേശോജ്ജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ എത്തിയത്.
വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്നും വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എംഎം ഹസ്സന്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി.