തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചത്. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്.
ഇതോടുകൂടി ഒരു മാസക്കാലം നീണ്ടു നിന്ന നോമ്പ് കാലത്തിനാണ് പരിസമാപ്തിയാകുന്നത്. സംസ്ഥാനത്ത് നാളെ എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും.