spot_imgspot_imgspot_img

സ്വര്‍ണവില; പവന് 440 രൂപ വര്‍ധിച്ചു

Date:

തിരുവനന്തപുരം: സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നയുടൻ തന്നെ വീണ്ടും കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 440 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് വന്നത് നേരിയ ആശ്വാസമാണ് ജനങ്ങൾക്ക് പകർന്നത്. എന്നാൽ അതിനു പിന്നാലെതന്നെ വീണ്ടും വിലയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. 440 രൂപയാണ് ഇന്ന് വർധിച്ചത്. 55 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി.ശനിയാഴ്ച്ച പവന് 560 രൂപ ആയിരുന്നു കുറഞ്ഞത്. ഏപ്രിൽ മാസം തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 3000 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്.

ഇറാന്‍-ഇസ്രായേല്‍യുദ്ധവും അമേരിക്കയിലെ വിപണി സാഹചര്യവും ഡോളര്‍ സൂചികയിലെ മാറ്റവുമൊക്കെയാണ് സ്വർണ്ണ വില കുതിച്ചു ഉയരാനുള്ള കാരണങ്ങൾ. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp