spot_imgspot_img

ഭിന്നശേഷിക്കുട്ടികള്‍ക്കായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിക്കുന്ന വായനശാലയുടെ ഉദ്ഘാടനം ബുധനാഴ്ച്ച

Date:

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് കഥകളും കവിതകളും വായിക്കാനും കേള്‍ക്കാനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വായനശാല ഒരുങ്ങുന്നു. റീഡബിലിറ്റി എന്ന പേരില്‍ ആരംഭിക്കുന്ന ലൈബ്രറി ബുധനാഴ്ച്ച ഉച്ചയ്ക്ക് 2ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ് മുഖ്യാതിഥിയാകും.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും പരിശീലനം നേടിയ ഭിന്നശേഷിക്കുട്ടികളുടെ വ്യത്യസ്ത കഴിവുകളുടെ പ്രദര്‍ശനവും നടക്കും.

2023 ജൂലായില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ കോംപ്രിഹെന്‍സീവ് എഡ്യൂക്കേഷന്‍ പരിപാടിയുടെ സ്റ്റോറി ടെല്ലിംഗ് വിഭാഗത്തില്‍ വ്യത്യസ്തമായ കഥകള്‍ പറഞ്ഞുകൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷികുട്ടികളില്‍ സാമൂഹിക മാനസിക നിലകളില്‍ മാറ്റമുണ്ടാകുന്നതായി ഈ മേഖലയിലെ പ്രശസ്തര്‍ അഭിപ്രായപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി വിപുലമായ ഒരു ലൈബ്രറി സംവിധാനം ഒരുക്കുന്നത്.

ബാലസാഹിത്യത്തിലുള്‍പ്പെടുന്ന നിരവധി കഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പുസ്തകങ്ങളാണ് ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇ-ബുക്ക് സംവിധാനവും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനായി വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ല; ഗതാഗത കരാറുകാർക്ക് 50 കോടി രൂപയുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാനായി 50 കോടി രൂപ കൂടി...

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു...

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...
Telegram
WhatsApp