spot_imgspot_img

കേരളത്തിലേയ്‌ക്ക് ആദ്യമായി ഡബിള്‍ ഡെക്കര്‍ ട്രെയിൻ വരുന്നു

Date:

പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു. ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കേരളത്തിലേക്ക് എത്തുക. ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തി. കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് ട്രെയിൻ നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് ട്രയൽ റൺ നടത്തിയത്.

നിലവിൽ ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബാംഗ്ലൂർ വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. ഇതാണ് ഇനി പാലക്കാട് വരെ നീട്ടാൻ തുടങ്ങുന്നത്. ഇന്ന് രാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും എത്തി. തിരികെ കോയമ്പത്തൂരിൽ എത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.

ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം....

കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന...

കാട്ടാന ആക്രമണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി...

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ്

കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്. രാവിലെ ചേർന്ന...
Telegram
WhatsApp