spot_imgspot_img

സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി സഹോദരൻ

Date:

ആലപ്പുഴ: ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി സഹോദരൻ. സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെട്ടികാടാണ് സംഭവം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് (60) കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്.

സഹോദരനായ ബെന്നിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബെന്നി തന്നെയാണ് കൊലപാതക വിവരം പുറത്തുപറഞ്ഞത്. സംഭവത്തെ തുടർന്ന് പോലീസ് ബെന്നിയെയും കൂട്ടി ഇരുവരും താമസിച്ചിരുന്ന വീട്ടിലെത്തി മൃതദേശം പുറത്തെടുത്തു.

ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ആരും പോലീസിൽ പരാതി നൽകിയിട്ടില്ലായിരുന്നു. തുടർന്ന് കഴിനാജ് ദിവസമാണ് ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് ഉടൻ തന്നെ പോലീസ് വിവരമറിയിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ബെന്നി പറഞ്ഞത്. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...
Telegram
WhatsApp