spot_imgspot_img

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ആറാഴ്‌ച നീണ്ടു നിന്ന പരസ്യപ്രചാരണത്തിനു അന്ത്യം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. അത് കഴിഞ്ഞ് അടുത്ത ദിവസം ജനങ്ങൾ പോളിങ് ബൂത്തിൽ വിധിയെഴുതും.

ക്രെയിനുകളിലും ജെസിബികളിലും കേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. അണികൾ റോഡിൽ വൻ ആഹ്ലാദപ്രകടനങ്ങളാണ് നടത്തിയത്. വലിയ ആവേശത്തിൽ മുന്നേറിയ കൊട്ടിക്കലാശം പലസ്ഥലങ്ങളിലും സംഘർഷത്തിന്റെ വക്കോളം എത്തി.

മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലുമാണ് നേരിയ സംഘർഷമുണ്ടായത്. നെയ്യാറ്റിൻകരയിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കരുനാഗപ്പള്ളിയിൽ സിആര്‍ മഹേഷ് എംഎല്‍എക്കും സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. കൂടാതെ കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. നേമം സ്വദേശി അനീഷ്...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം...

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം...
Telegram
WhatsApp